കാസർകോട് : കാസർകോട് ജില്ലയിലെ പെരിയ ആയമ്പാറയിലെ നഴ്സിംഗ് കോളേജിൽ നടന്നുവരുന്ന ആരോഗ്യ സർവകലാശാല വടക്കൻ മേഖല കലോത്സവത്തിൽ 207 പോയിന്റ് നേടിയ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് കിരീടം ചൂടി. 143 പോയിന്റ് നേടിയ വി.പി.എസ്.വി ആയുർവേദ കോളേജ് കോട്ടക്കലിനാണ് രണ്ടാം സ്ഥാനം . ഗവൺമെന്റ് നഴ്സിംഗ് കോളേജ് കണ്ണൂർ 83 പോയിന്റ് നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഗവൺമെന്റ് ആയുർവേദ കോളേജ് കണ്ണൂർ 77 പോയിന്റും ഗവ. ഹോമിയോപ്പതി കോളേജ് 58 പോയിന്റും കെ.എം.സി.ടി മെഡിക്കൽ കോളേജ് കോഴിക്കോട് 56 പോയിന്റും മലബാർ മെഡിക്കൽ കോളേജ് 44 പോയിന്റും കോ ഓപറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് 39 പോയിന്റും ഗവ മെഡിക്കൽ കോളേജ് മഞ്ചേരി 38 പോയിന്റും നേടി.
സ്റ്റേജിനത്തിലും കോഴിക്കോട്
കലോത്സവത്തിലെ സ്റ്റേജിന മത്സരത്തിൽ 73 പോയിന്റ് നേടി കോഴിക്കോട് മെഡിക്കൽ കോളജ് തന്നെയാണ് ഒന്നാം സ്ഥാനം നേടിയത്. 57 പോയിന്റ് നേടിയ വി.പി.എസ്.വി ആയുർവേദ കോളേജ് കോട്ടക്കലിനാണ് രണ്ടാം സ്ഥാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |