SignIn
Kerala Kaumudi Online
Wednesday, 19 June 2019 8.09 PM IST

സ്ഥാനമാനങ്ങൾക്ക് പിറകെ പോയിട്ടില്ല

adoor-prakash

കോ​ന്നി​ ​അ​സം​ബ്ലി​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ജ​ന​ങ്ങ​ളു​ടെ​ ​പ്രി​യ​ങ്ക​ര​നാ​യ​ ​അ​ടൂ​ർ​ ​പ്ര​കാ​ശ് ​ആ​റ്റി​ങ്ങ​ൽ​ ​ലോ​ക്‌​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യ​ത് ​തീ​ർ​ത്തും​ ​അ​പ്ര​തീ​ക്ഷി​തം.​ ​ത​ങ്ങ​ളു​ടെ​ ​ഷു​വ​ർ​ബെ​റ്റെ​ന്ന് ​ഇ​ട​തു​പ​ക്ഷം​ ​കൊ​ട്ടി​ഘോ​ഷി​ച്ച​ ​മ​ണ്ഡ​ല​ത്തി​ൽ​ ​പ്ര​കാ​ശ് ​ആ​ധി​കാ​രി​ക​ ​വി​ജ​യം​ ​നേ​ടി​യ​തും​ ​അ​പ്ര​തീ​ക്ഷി​തം.​ ​എ​ങ്കി​ലും​ ​ആ​റ്റി​ങ്ങ​ലി​ലെ​ ​ജ​ന​ങ്ങ​ളു​ടെ​ ​പ്ര​തി​നി​ധി​യാ​യി​ ​പാ​ർ​ല​മെ​ന്റി​ൽ​ ​എ​ത്തു​മ്പോ​ൾ​ ​മ​ന​സി​ൽ​ ​ചി​ല​ ​പ​ദ്ധ​തി​ക​ളു​ണ്ട്.​ ​ഒ​രു​ ​എം.​പി​ക്ക് ​ഏ​ത​റ്റം​ ​വ​രെ​ ​പോ​കാ​മെ​ന്ന് ​തെ​ളി​യി​ക്കാ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ​അ​ഞ്ചു​ത​വ​ണ​ ​കേ​ര​ള​ ​നി​യ​മ​സ​ഭ​യി​ൽ​ ​അം​ഗ​മാ​യി​ട്ടു​ള്ള​ ​അ​ടൂ​ർ​ ​പ്ര​കാ​ശ്.


?​ തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​മ്പ് ​ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​ഉ​റ​പ്പു​മു​ള്ള​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ഒ​ന്നാ​യി​ ​അ​വ​രും​ ​യു.​ഡി.​എ​ഫും​ ​ക​ണ​ക്കാ​ക്കി​യി​രു​ന്ന​ ​ആ​റ്റി​ങ്ങ​ലി​ൽ​ ​ആ​ധി​കാ​രി​ക​ ​വി​ജ​യം​ ​നേ​ടാ​നാ​യ​തി​ന്റെ​ ​ര​ഹ​സ്യ​മെ​ന്ത്.


ഒ​രു​ ​പ്ര​ത്യേ​ക​ ​ഘ​ട്ട​ത്തി​ലാ​ണ് ​ആ​റ്റി​ങ്ങ​ൽ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​മ​ത്സ​രി​ക്കാ​ൻ​ ​പാ​ർ​ട്ടി​ ​എ​ന്നോ​ടാ​വ​ശ്യ​പ്പെ​ട്ട​ത്.​ ​ക​ഴി​ഞ്ഞ​ 30​ ​വ​ർ​ഷ​മാ​യി​ ​ഇ​ട​തു​പ​ക്ഷം​ ​കു​ത്ത​ക​യാ​ക്കി​ ​വ​ച്ച​ ​മ​ണ്ഡ​ല​ത്തി​ൽ​ ​മ​ത്സ​രി​ക്കു​ക​യെ​ന്ന​ത് ​ഒ​രു​ ​വെ​ല്ലു​വി​ളി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഞാ​നും​ ​ഏ​റ്റെ​ടു​ത്തു.​ ​പാ​ർ​ട്ടി​ ​ഏ​ൽ​പ്പി​ക്കു​ന്ന​ ​ചു​മ​ത​ല​ ​ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​ ​നി​ർ​വ​ഹി​ക്കാ​ൻ​ ​പ്ര​വ​ർ​ത്ത​ക​നെ​ന്ന​ ​നി​ല​യി​ൽ​ ​ബാ​ദ്ധ്യ​സ്ഥ​നാ​ണ്.​ ​മ​ണ്ഡ​ല​ത്തി​ലേ​ക്ക് ​ആ​ദ്യ​മെ​ത്തി​യ​പ്പോ​ൾ​ ​ജ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ​വ്യ​ക്ത​മാ​യ​ ​ധാ​ര​ണ​യു​ണ്ടാ​യി.​ ​താ​ഴെ​ത്ത​ട്ടി​ലു​ള്ള​വ​രും​ ​സാ​ധാ​ര​ണ​ക്കാ​രു​മാ​യ​ ​ജ​ന​ങ്ങ​ൾ​ ​ഏ​റെ​യു​ള്ള​ ​മ​ണ്ഡ​ലം.​ ​അ​വ​രു​ടെ​ ​ആ​ത്മാ​ർ​ത്ഥ​ത​യും​ ​സ്നേ​ഹ​വും​ ​ക​ണ്ട​പ്പോ​ൾ​ ​എ​ന്റെ​ ​ആ​ത്മ​വി​ശ്വാ​സം​ ​വ​ർ​ദ്ധി​ച്ചു.​ ​മ​ണ്ഡ​ലം​ ​തി​രി​ച്ചു​പി​ടി​ക്കാ​നാ​വു​മെ​ന്ന് ​തു​ട​ക്ക​ത്തി​ലേ​ ​എ​നി​ക്കു​റ​പ്പു​ണ്ടാ​യി​രു​ന്നു.


അ​ല്പം​ ​വൈ​കി​യാ​ണ് ​ഞാ​ൻ​ ​ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.​ ​എ​ന്നോ​ട് ​വ്യ​ക്തി​പ​ര​മാ​യി​ ​അ​ടു​പ്പ​മു​ള്ള​ ​ചി​ല​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പോ​ലും​ ​ജ​യ​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​സം​ശ​യ​മാ​ണ് ​പ്ര​ക​ടി​പ്പി​ച്ച​ത്.​ ​പ്ര​ചാ​ര​ണ​ത്തി​ന്റെ​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​ദി​വ​സ​വും​ ​മൂ​ന്നോ​ ​നാ​ലോ​ ​മ​ണി​ക്കൂ​ർ​ ​മാ​ത്ര​മാ​യി​രു​ന്നു​ ​ഉ​റ​ങ്ങി​യ​ത്.​ ​ശേ​ഷി​ക്കു​ന്ന​ ​സ​മ​യ​മ​ത്ര​യും​ ​യാ​ത്ര​യാ​യി​രു​ന്നു,​ ​മ​ണ്ഡ​ല​ത്തി​ന്റെ​ ​ഓ​രോ​ ​കോ​ണി​ലേ​ക്കും.​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​രും​ ​വ​ള​രെ​ ​ആ​ത്മാ​ർ​ത്ഥ​മാ​യി​ ​രം​ഗ​ത്തി​റ​ങ്ങി.


?​ഇ​ത്ര​ ​ഉ​റ​പ്പു​ ​പ​റ​യാ​ൻ​ ​കാ​ര​ണം
ച​രി​ത്രം​ ​പ​രി​ശോ​ധി​ച്ചാ​ല​റി​യാം,​ ​ഈ​ ​മ​ണ്ഡ​ലം​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ​ ​കു​ത്ത​ക​യ​ല്ല.​ ​വ്യാ​പ​ക​മാ​യി​ ​ക​ള്ള​വോ​ട്ടു​ക​ൾ​ ​ഇ​വി​ടെ​ ​ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ​വേ​ണം​ ​സം​ശ​യി​ക്കാ​ൻ.​ ​ര​ണ്ടും​ ​മൂ​ന്നും​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡു​ക​ൾ​ ​ഉ​ള്ള​വ​ർ​ ​പോ​ലു​മു​ണ്ടാ​യി​രു​ന്നു.​ ​ഇ​തേ​ക്കു​റി​ച്ച് ​ഡ​ൽ​ഹി​യി​ലെ​ ​മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന് ​ഞാ​ൻ​ ​പ​രാ​തി​ ​ന​ൽ​കി.​ ​എ​ന്നാ​ൽ​ ​ഇ​ര​ട്ടി​ക്ക​ൽ​ ​ഇ​ല്ലെ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.​ ​സി.​ഡി​ ​അ​ട​ക്കം​ ​വ്യ​ക്ത​മാ​യ​ ​രേ​ഖ​ക​ൾ​ ​ഹാ​ജ​രാ​ക്കി​യ​തോ​ടെ​ ​ക​ള​ക്ട​ർ​ക്ക് ​ഞാ​ൻ​ ​പ​റ​ഞ്ഞ​ത് ​സ​മ്മ​തി​ക്കേ​ണ്ടി​ ​വ​ന്നു.​ ​ബൂ​ത്ത് ​തി​രി​ച്ചു​ള്ള​ ​വോ​ട്ട​ർ​മാ​രു​ടെ​ ​കൃ​ത്യ​മാ​യ​ ​ലി​സ്റ്റ് ​എ​ത്തി​ച്ചു​കൊ​ടു​ത്തു.​ ​ക​ള്ള​വോ​ട്ടു​ക​ൾ​ ​ത​ട​യാ​നാ​യ​ത് ​വോ​ട്ടിം​ഗി​ൽ​ ​പ്ര​തി​ഫ​ലി​ച്ചു.


?​തു​ട​ക്ക​ത്തി​ൽ​ ​പാ​ർ​ട്ടി​യി​ലെ​ ​ത​ന്നെ​ ​ചി​ല​രെ​ങ്കി​ലും​ ​മു​ഖം​തി​രി​ച്ചു​ ​നി​ന്ന​താ​യി​ ​കേ​ട്ടി​രു​ന്ന​ല്ലോ.
എ​നി​ക്ക് ​അ​ങ്ങ​നെ​ ​തോ​ന്നി​യി​ട്ടി​ല്ല.​ ​ആ​റ്റി​ങ്ങ​ലി​ലേ​ക്ക് ​അ​നു​യോ​ജ്യ​രാ​യ​ ​മ​റ്റാ​രെ​ങ്കി​ലും​ ​ഉ​ണ്ടെ​ങ്കി​ൽ​ ​നോ​ക്കാ​നാ​ണ് ​ഞാ​ൻ​ ​ആ​ദ്യം​പാ​ർ​ട്ടി​ ​നേ​തൃ​ത്വ​ത്തോ​ട് ​പ​റ​ഞ്ഞ​ത്.​ ​മാ​ത്ര​മ​ല്ല​ ​കോ​ന്നി​ ​മ​ണ്ഡ​ലം​ ​വി​ട്ട് ​വ​രാ​ൻ​ ​എ​നി​ക്ക് ​താ​ത്പ​ര്യ​വു​മി​ല്ലാ​യി​രു​ന്നു.​ ​കാ​ര​ണം​ ​വൈ​കാ​രി​ക​മാ​യി​ ​വ​ള​രെ​ ​ബ​ന്ധ​മു​ള്ള​ ​പ്ര​ദേ​ശ​മാ​ണ് ​കോ​ന്നി.​ ​പ്ര​ത്യേ​കി​ച്ച് ​എ​ന്തെ​ങ്കി​ലും​ ​എ​തി​ർ​പ്പു​ക​ളു​ടെ​ ​സൂ​ച​ന​ ​എ​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല.


?​ ​ഭാ​വി​യി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​ഒ​രു​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ​ ​സു​പ്ര​ധാ​ന​ ​ചു​മ​ത​ല​ക​ളി​ലെ​ത്താ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​നേ​താ​വാ​യി​ട്ടും​ ​പ്ര​ത്യേ​കി​ച്ച് ​ഇ​പ്പോ​ൾ​ ​ഒ​രു​ ​സാ​ദ്ധ്യ​ത​യു​മി​ല്ലാ​ത്ത​ ​ലോ​ക് ​സ​ഭ​യി​ലേ​ക്ക് ​പോ​കേ​ണ്ടി​ ​വ​ന്ന​തി​ൽ​ ​നി​രാ​ശ​യു​ണ്ടോ.
ഒ​രു​ ​നി​രാ​ശ​യു​മി​ല്ല.​ ​സ്ഥാ​ന​മാ​ന​ങ്ങ​ൾ​ക്ക് ​പി​റകെ​ ​പോ​കു​ന്ന​യാ​ള​ല്ല​ ​ഞാ​ൻ.​ ​കെ.​എ​സ്.​യു​ ​യൂ​ണി​റ്ര് ​സെ​ക്ര​ട്ട​റി​യാ​യി​ട്ടാ​ണ് ​തു​ട​ങ്ങി​യ​ത്.​ ​പി​ന്നീ​ട് ​കെ.​എ​സ്.​യു​വി​ലും​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സി​ലും​ ​പാ​ർ​ട്ടി​യി​ലും​ ​നി​ര​വ​ധി​ ​ചു​മ​ത​ല​ക​ൾ​ ​വ​ഹി​ച്ചു.​ ​പ​ടി​പ​ടി​യാ​യി​ട്ടാ​ണ് ​ഞാ​ൻ​ ​ഉ​യ​ർ​ന്നു​ ​വ​ന്ന​ത്.​ ​പാ​ർ​ട്ടി​യാ​ണ് ​എ​നി​ക്ക് ​എ​ല്ലാം​ ​ത​ന്ന​ത്.​ ​പാ​ർ​ട്ടി​ക്ക് ​വേ​ണ്ടി​ ​ആ​ത്മാ​ർ​ത്ഥ​മാ​യി​ ​പ​ണി​യെ​ടു​ത്ത​തി​ന്റെ​ ​പേ​രി​ലാ​ണ് ​അ​തെ​ല്ലാം,​ ​അ​ല്ലാ​തെ​ ​ഔ​ദാ​ര്യ​ത്തി​ൽ​ ​കി​ട്ടി​യ​ത​ല്ല.
കോ​ന്നി​യി​ൽ​ ​എ​നി​ക്ക് ​ആ​ദ്യം​ ​മ​ത്സ​രി​ക്കാ​ൻ​ ​അ​വ​സ​രം​ ​ത​ന്ന​ത് ​അ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റാ​യി​രു​ന്ന​ ​വ​യ​ലാ​ർ​ ​ര​വി​യാ​ണ്.​ ​എ​ൻ.​ഡി.​പി​ ​മ​ത്സ​രി​ച്ചി​രു​ന്ന​ ​സീ​റ്റാ​ണ് ​കോ​ന്നി.​ ​അ​വ​ർ​ ​വി​ട്ടു​പോ​യാ​ൽ​ ​മ​ത്സ​രി​ക്കാ​മെ​ന്നും​ ​നാ​മ​നി​ർ​ദ്ദേ​ശ​ ​പ​ത്രി​ക​ ​ന​ൽ​കാ​നും​ ​വ​യ​ലാ​ർ​ ​ര​വി​യാ​ണ് ​നി​ർ​ദ്ദേ​ശി​ച്ച​ത്.​ ​മു​ൻ​ ​എം.​എ​ൽ.​എ​ ​ആ​യി​രു​ന്ന​ ​പി.​ജെ.​തോ​മ​സ് ​ഉ​ൾ​പ്പെ​ടെ​ ​ചു​രു​ക്കം​ ​നേ​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ​അ​ന്ന് ​നാ​മ​നി​ർ​ദ്ദേ​ശ​ ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ച്ച​ത്.​ ​വേ​റെ​ ​അ​ധി​ക​മാ​രും​ ​ഇ​ക്കാ​ര്യം​ ​അ​റി​ഞ്ഞി​രു​ന്നി​ല്ല.


?​ ​ആ​റ്റി​ങ്ങ​ലി​ൽ​ ​സാ​മു​ദാ​യി​ക​ ​സം​ഘ​ട​ന​ക​ളു​ടെ​ ​നി​ല​പാ​ട് ​എ​ങ്ങ​നെ​യാ​യി​രു​ന്നു.
സ​മു​ദാ​യ​ ​സം​ഘ​ട​ന​ക​ളെ​ല്ലാം​ ​ഒ​രു​ ​പോ​ലെ​ ​സ​ഹാ​യി​ച്ചു.​ ​അ​വ​രോ​ടെ​ല്ലാം​ ​വ്യ​ക്തി​പ​ര​മാ​യി​ ​എ​നി​ക്ക് ​ന​ന്ദി​യു​ണ്ട്.
?​ശ​ബ​രി​മ​ല​ ​വി​ഷ​യം​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​ഫ​ല​ത്തെ​ ​അ​നു​കൂ​ലി​ച്ചോ.
തീ​ർച്ചയാ​യും​ ​അ​നു​കൂ​ലി​ച്ചു.​ ​കാ​ര​ണം​ ​കോ​ട​തി​വി​ധി​യും​ ​അ​തേ​ത്തു​ട​ർ​ന്നു​ള്ള​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ടും​ ​വി​ശ്വാ​സി​ക​ളു​ടെ​ ​ചി​ന്ത​യി​ൽ​ ​വ​ലി​യ​ ​മാ​റ്റ​മു​ണ്ടാ​ക്കി.​ ​ആ​ ​മാ​റ്രം​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​ഫ​ല​ത്തി​ൽ​ ​പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ട്.

?​ ​എം.​പി.​എ​ന്ന​ ​നി​ല​യി​ൽ​ ​ആ​റ്രി​ങ്ങ​ൽ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​ ​ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ൾ.
ലോ​ക്‌​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ഏ​ഴ് ​അ​സം​ബ്ളി​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും​ ​പ്ര​ധാ​ന​വി​ഷ​യ​ങ്ങ​ൾ​ ​സൂ​ക്ഷ്മ​മാ​യി​ ​നി​രീ​ക്ഷ​ണം​ ​ന​ട​ത്തി​ ​ക​ണ്ടെ​ത്തും.​ ​അ​തേക്കു​റി​ച്ചു​ള്ള​ ​വി​ശ​ദ​മാ​യ​ ​റി​പ്പോ​ർ​ട്ട് ​ത​യ്യാ​റാ​ക്കി​ ​കേ​ന്ദ്ര​ത്തി​ന് ​സ​മ​ർ​പ്പി​ക്കാ​നാ​ണ് ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.​ ​എ​ല്ലാം​ ​ചേ​ർ​ത്തു​ള്ളൊ​രു​ ​പാ​ക്കേ​ജ് ​ഉ​ചി​ത​മാ​യി​രി​ക്കു​മെ​ന്ന് ​ക​രു​തു​ന്നു.​ ​കേ​ന്ദ്ര​ത്തി​ൽ​ ​നി​ന്ന് ​എ​ന്തു​ ​സ​ഹാ​യം​ ​കി​ട്ടും,​ ​എ​ങ്ങ​നെ​ ​അ​ത് ​നേ​ടി​യെ​ടു​ക്കാം,​ ​കി​ട്ടു​ന്ന​ ​ഫ​ണ്ട് ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നെ​ ​കൊ​ണ്ട് ​എ​ന്തു​ചെ​യ്യി​ക്കാം​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ളും​ ​പ​രി​ശോ​ധി​ക്ക​ണം.
?​ ​കാ​ല​ങ്ങ​ളാ​യി​ ​പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന​ ​ആ​റ്റി​ങ്ങ​ൽ​ ​ബൈ​പാ​സ് ​യാ​ഥാ​ർ​ത്ഥ്യ​മാ​വു​മോ.


അ​തി​ന്റെ​ ​എ​ല്ലാ​ ​വ​ശ​ങ്ങ​ളും​ ​പ​രി​ശോ​ധി​ക്ക​ണം.​ ​ബൈ​പാ​സ് ​മാ​ത്ര​മ​ല്ല,​ ​ടൂ​റി​സം​ ​മേ​ഖ​ല​യെ​ ​എ​ങ്ങ​നെ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താം,​ ​ടൂ​റി​സം​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​പ്ര​ദേ​ശ​ങ്ങ​ൾ​ ​ഉ​ൾ​ക്കൊ​ള്ളി​ച്ച് ​ഒ​രു​ ​സ​ർ​ക്യൂ​ട്ട് ​ത​യാ​റാ​ക്കാ​മോ​ ​തു​ട​ങ്ങി​യ​ ​സാ​ദ്ധ്യ​ത​ക​ളും​ ​പ​രി​ശോ​ധി​ക്ക​ണം.​ ​ഏ​താ​യാ​ലും​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ജ​ന​ങ്ങ​ളു​ടെ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്കൊ​പ്പം,​ ​ക​ഴി​യു​ന്ന​ത്ര​ ​സ​മ​യം​ ​ഞാ​ൻ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ത​ന്നെ​യു​ണ്ടാ​വും.


?​പാ​ർ​ല​മെ​ന്റി​ൽ​ ​ആ​ദ്യ​മാ​ണ​ല്ലോ,​ ​ത​യ്യാ​റെ​ടു​പ്പു​ക​ൾ​ ​എ​ന്തെ​ങ്കി​ലും.
എം.​പി​യു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​എ​ന്തെ​ല്ലാ​മെ​ന്ന് ​മ​ന​സി​ലാ​ക്കി​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ശ്ര​മി​ക്കും.​ ​ലോ​ക്‌​സ​ഭ​യി​ലെ​ 542​ ​അം​ഗ​ങ്ങ​ൾ​ക്കും​ ​ഒ​രേ​ ​അ​വ​കാ​ശ​മാ​ണു​ള്ള​ത്.​ ​കൂ​ട്ട​ത്തി​ൽ​ ​നി​ന്നു​കൊ​ണ്ട് ​മ​ണ്ഡ​ല​ത്തി​ന് ​വേ​ണ്ടി​ ​എ​ന്ത് ​നേ​ടി​യെ​ടു​ക്കാം​ ​എ​ന്നാ​ണ് ​നോ​ക്കേ​ണ്ട​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.