പന്തളം: തട്ടയിൽ മല്ലിക കിഴക്ക് 4371-ാം എൻ.എസ്.എസ്.കരയോഗ വാർഷികവും കുടുംബ സംഗമവും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പർ പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.മധുസൂദനക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്.പ്രതിനിധി സഭാംഗം എ.കെ.വിജയൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ പ്രസാദ് കുമാർ, സി.കെ.ശങ്കരപ്പിള്ള, എൻ.സുരേഷ് ബാബു,ആർ രാജേഷ് കുമാർ, രഘുനാഥക്കുറുപ്പ്, യു.മഹേഷ്, ബിന്ദു എൽ,ആരതി.എസ്. കുമാർ, ശ്രീദേവി.ജെ.എന്നിവർ പ്രസംഗിച്ചു. വനിത സമാജത്തിന്റെയും ബാലസമാജത്തിന്റെയും ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികളും കലാ കായിക മത്സരങ്ങളും നടന്നു.