കൊച്ചി: ആസ്ട്രേലിയൻ സർക്കാർ ഏജൻസിയായ ദി ആസ്ട്രേിയൻ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്മിഷന്റെ നേതൃത്വത്തിൽ സ്റ്റഡി ആസ്ട്രേലിയ റോഡ് ഷോ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും മാതാപിതാക്കളും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും 26ലേറെ സർവകലാശാലകളുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്തി. ലോകോത്തര വിദ്യാഭ്യാസത്തിനും പഠനശേഷമുള്ള തൊഴിൽ സാദ്ധ്യതകൾക്കും ഉന്നത നിലവാരമുള്ള ജീവിതത്തിനും ആസ്ട്രേലിയയിലെ പഠനം തിരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചു വരുകയാണെന്ന് സംഘാടകർ പറഞ്ഞു. അതിർത്തികൾ വീണ്ടും തുറന്നു കൊടുത്ത 2021 ഡിസംബർ മുതൽ 2022 ജൂലായ് 22 വരെ സ്റ്റുഡന്റ് വീസയുമായി 2,60,000 പേരാണ് ആസ്ട്രേലിയയിൽ എത്തിയത്. കൂടുതൽ വിവരങ്ങൾക്ക് https://www.studyaustralia.gov.au/india
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |