SignIn
Kerala Kaumudi Online
Thursday, 19 September 2024 3.05 AM IST

ജില്ലാതല ചിത്രരചനാ മത്സരം 17ന്

Increase Font Size Decrease Font Size Print Page
chithram
chithram

കോഴിക്കോട്: ദേശീയ ചൈൽഡ് വെൽഫെയർ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദേശീയ ചിത്രരചനാ മത്സരത്തിന്റെ മുന്നോടിയായി ജില്ലാതല മത്സരം 17ന് രാവിലെ 10ന് മാനാഞ്ചിറ ഗവ. ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടക്കും. വരയ്ക്കാനുള്ള കടലാസ് സംഘാടക സമിതി ലഭ്യമാക്കും. രചനയ്ക്കാവശ്യമായ ഉപകരണങ്ങൾ, ക്രയോൺ, വാട്ടർ കളർ, ഓയിൽ കളർ , പാസ്റ്റൽ എന്നിവ മത്സരാർത്ഥികൾ കൊണ്ടുവരണം. 5- 9, 10- 16 പ്രായപരിധിക്കാർക്ക് രണ്ട് ഗ്രൂപ്പുകളായാണ് മത്സരം. ഭിന്നശേഷിക്കാർക്ക് 5- 10, 11- 18 ആണ് പ്രായപരിധി. ജനന തിയതി, 40 ശതമാനത്തിൽ കുറയാത്ത ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നീ രേഖകൾ സഹിതം മത്സരത്തിന് എത്തണം. https://forms.gle/mKmV7VbpiBNrVKNA എന്ന ലിങ്കിലാണ് രജിസ്റ്റർ ചെയ്യേണ്ടതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജോ.സെക്രട്ടറി മീര ദർശക്, ജില്ലാ സെക്രട്ടറി വി.ടി.സുരേഷ്, ട്രഷറർ കെ.വിജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.