അഹമ്മദാബാദ് : അഹമ്മദാബാദിലെ കേരള സമാജത്തിന്റെ മുൻ വർഷങ്ങളിലെ സാമൂഹ്യ സേവനങ്ങൾക്ക്
ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്നു അഭിനന്ദനവും പുരസ്കാരവും .
ഇന്നലെ ഗാന്ധിനഗർ ഗിഫ്റ്റ് സിറ്റിയിൽ നടന്ന അനുമോദന യോഗത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേൽ ,
ആഭ്യന്തര മന്ത്രി ഹർഷ് സാംഘവി എന്നിവരുടെ സാന്നിദ്ധ്യത്തിൽ അഹമ്മദാബാദ് കേരള സമാജം പ്രവർത്തകർ പുരസ്കാരവും പ്രശംസാ പത്രവും ഏറ്റുവാങ്ങി.
എല്ലാവിധ പിന്തുണയും നൽകിയ സമാജം പ്രവർത്തകർക്ക് പുരസ്കാരം സമർപ്പിക്കുന്നുവെന്ന് കേരള സമാജം ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |