നിലമ്പൂർ: യാത്രക്കാർക്ക് സുരക്ഷിത യാത്രയൊരുക്കാൻ വെബ് സൈറ്റ് തയ്യാറാക്കി നിലമ്പൂരിലെ ഓട്ടോ തൊഴിലാളികൾ. നിലമ്പൂരിലെ അംഗീകൃത ഓട്ടോറിക്ഷകളുടെ രേഖകൾ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളുന്ന വെബ് സൈറ്റാണ് സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയിരിക്കുന്നത്.നിലമ്പൂർ ഡിവൈ.എസ്.പി ഷാജു കെ. എബ്രഹാം വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.ഓട്ടോ തൊഴിലാളി കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ റഹീം ചോല അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |