SignIn
Kerala Kaumudi Online
Friday, 20 September 2024 5.26 PM IST

ഫാർമസി ജീവനക്കാരിക്കെതിരെ നടപടി

Increase Font Size Decrease Font Size Print Page

കൊല്ലം: കിടത്തി ചികിത്സയിലുള്ള രോഗിക്ക് മരുന്ന മാറി നൽകിയെന്ന പരാതിയെ തുടർന്ന് ജില്ലാ ആശുപത്രി ഫാർമസിയിലെ താത്ക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് മാറ്റിനിറുത്തി. ഈമാസം 11നായിരുന്നു സംഭവം. കിടത്തി ചികിത്സയിലുള്ള രോഗിക്ക് രക്തസമ്മർദ്ദത്തിനുള്ള മരുന്ന് വാങ്ങാൻ ഡ്യൂട്ടി നഴ്സ് കുറിപ്പ് കൂട്ടിരിപ്പുകാരിയുടെ കൈവശം ഫാർമസിയിലേക്ക് കുറിപ്പ് കൊടുത്തയച്ചു. എന്നാൽ,​ ഫാർമസിയിൽ നിന്ന് വേദനാസംഹാരിയാണ് കൊടുത്തുവിട്ടത്. മരുന്ന് മാറിയത് ശ്രദ്ധയിൽപ്പെട്ട നഴ്സ് ഫാർമസിസ്റ്റിനോട് കാര്യം തിരക്കിയപ്പോൾ മോശമായി പെരുമാറി. ഇക്കാര്യം ചൂണ്ടിക്കാട്ടി നഴ്സ് ആശുപത്രി അധികൃതർക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഡെപ്യുട്ടി സൂപ്രണ്ട് നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരിയെ മാറ്റിനിറുത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.