കൊല്ലം: ആര്യങ്കാവിലും ചിതറയിലും തെരുവുനായ്ക്കളുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ആര്യങ്കാവിൽ രണ്ട് ലോറി ഡ്രൈവർമാരടക്കം നാലുപേർക്കും ചിതറയിൽ ഓട്ടോഡ്രൈവർക്കുമാണ് പരിക്കേറ്റത്. പാലരുവി ജംഗ്ഷനിലെ കെ.ടി.ഡി.സിയുടെ ഹോട്ടൽ ആരാമത്തിനോട് ചേർന്ന ഷെഡിൽ പ്രസവിച്ചു കിടന്ന തെരുവുനായയുടെ ആക്രമണത്തിൽ പാലരുവി ആര്യഭവനിൽ പ്രദീപ്, സമീപവാസി രഘുനാഥൻ, രണ്ട് അന്യസംസ്ഥാന ലോറി ഡ്രൈവർമാർ എന്നിവർക്കും രാവിലെ ആറരയോടെ പത്രം എടുക്കാനായി റോഡിലിറങ്ങിയപ്പോൾ പിന്നിൽ നിന്ന് വന്ന നായയുടെ ആക്രമണത്തിൽ ചിതറ കല്ലുവെട്ടാൻകുഴി എ.എസ് ഭവനിൽ ഓട്ടോഡ്രൈവറായ സുഗതനുമാണ് പരിക്കേറ്റത്. കാലിൽ ആഴത്തിൽ മുറിവേറ്റ സുഗതനെ കടയ്ക്കൽ താലൂക്കാശുപത്രിയിലും തുടർന്ന് പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |