കൊല്ലം: കേരള കാറ്ററേഴ്സ് അസോസിയേഷന്റെ 7ാമത് സംസ്ഥാന സമ്മേളനം നാളെയും 27നും ആശ്രാമം മൈതാനത്ത് നടക്കും. നാളെ വൈകിട്ട് 3ന് നടക്കുന്ന സെമിനാർ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഫുഡ് സേഫ്ടി കമ്മിഷണർ വി.ആർ.വിനോദ്, ഷെഫ് സുരേഷ് പിള്ള, ഡോ. മനേഷ് കൃഷ്ണ, കെ.എച്ച്.ആർ.എ പ്രസിഡന്റ് ജയപാൽ, ഐ.ബി.എഫ് സെക്രട്ടറി കെ.ആർ.ബാലൻ തുടങ്ങിയവർ പങ്കെടുക്കും. 27ന് രാവിലെ 10ന് സംസ്ഥാന സമ്മേളനം മന്ത്റി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എം.പി പങ്കെടുക്കും. 11ന് എ.ആർ. രഞ്ജിത്ത് നയിക്കുന്ന റെയ്സ് ആൻഡ് ഗോ മോട്ടിവേഷൻ പ്രോഗ്രാം. വൈകിട്ട് 4ന് സമാപന സമ്മേളനം. തുടർന്ന് സ്റ്റീഫൻ ദേവസിയുടെ മ്യൂസിക് പ്രോഗ്രാം. പത്ര സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ്ജ്, ജന. സെക്രട്ടറി വി. സുനുകുമാർ, രക്ഷാധികാരി ബാദുഷ കടലുണ്ടി, ജന. കൺവീനർ എം.ജെ. താഹ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |