ഏറ്റുമാനൂർ. വധശ്രമ കേസിൽ ഒളിവിലായിരുന്ന അതിരമ്പുഴ മാന്നാനം ചൂരക്കളം ക്രിസ്റ്റിയെ അറസ്റ്റ് ചെയ്തു. തവളക്കുഴിയിലെ ബാറിന് മുന്നിൽ വെച്ച് യുവാവിനെ ആക്രമിച്ച കേസിൽ പ്രതിയായ ഇയാൾ സംഭവത്തിനു ശേഷം ഒളിവിൽ പോയിരുന്നു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം തെരച്ചിൽ ശക്തമാക്കുകയും എറണാകുളത്തു നിന്ന് പിടികൂടുകയുമായിരുന്നു. പ്രതിക്ക് ഗാന്ധിനഗർ, കുറവിലങ്ങാട് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ രാജേഷ് കുമാർ കെ, എസ്.ഐ പ്രശോഭ്, എ.എസ്.ഐ ബിനോയ്, സി പി.ഒ മാരായ പ്രവീൺ, ഡെന്നി, സൈഫുദ്ദീൻ, പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |