ആലുവ: കൃഷിക്കൊപ്പം നിൽക്കുക എന്നാൽ ജീവിതത്തിനൊപ്പം നിൽക്കുക എന്നതാണന്നും കൃഷിയാണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. കളമശേരി നിയോജക മണ്ഡലത്തിൽ മന്ത്രി പി.രാജീവ് നടപ്പാക്കുന്ന 'കൃഷിക്ക് ഒപ്പം കളമശേരി" പദ്ധതിയുടെ നടീൽ ഉത്സവം കിഴക്കേ കടുങ്ങല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. രവീന്ദ്രൻ, യേശുദാസ് പറപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ.രാധാകൃഷ്ണൻ, പി.എ.അബൂബക്കർ, ട്രീസാ മോളി, എ.ഡി.സുജിൽ, സുരേഷ് മുട്ടത്തിൽ, ശ്രീലത ലാലു, സൈന ബാനു, പി.എം.മനാഫ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ എം.പി.വിജയൻ പള്ളിയാക്കൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |