SignIn
Kerala Kaumudi Online
Thursday, 19 September 2024 9.00 AM IST

മലയാറ്റൂർ-നീലീശ്വരം കളിക്കളം ചെളിക്കുളം!

Increase Font Size Decrease Font Size Print Page
gro

കാലടി: യുവതലമുറയോട് തദ്ദേശ ഭരണകൂടങ്ങൾ പുലർത്തുന്ന നിസംഗതയുടെ ഒടുവിലത്തെ ഉദാഹരണമാണ് മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്തിലെ പൊതുകളിസ്ഥലം.

പഞ്ചായത്തിന്റെ പടിഞ്ഞാറ് കാലടിയുമായി അതിർത്തിപങ്കിടുന്ന കളമ്പാട്ടുപുരം മൂക്കടായി തോടിന്റെ തീരത്തെ പ്രകൃതിമനോഹരമായ സ്ഥലത്താണ് 4 ഏക്കറോളം വിസ്തൃതിയിൽ പൊതുകളിസ്ഥലമെന്ന പേരിൽ ഒരു ചെളിക്കുളമുള്ളത്.

ലോക യുവത്വം ക്രിക്കറ്റും ഫുട്ബാളുമൊക്കെ കളിച്ചും അത്‌ലറ്റിക് മത്സരങ്ങളിൽ മാറ്റുരച്ചും കായികശേഷി വികസിപ്പിച്ച് കരുത്താർജ്ജിക്കുന്നത് കാണുമ്പോൾ ഈ നാട്ടിലെ ചെറുപ്പക്കാരും ഒരു കളിക്കളത്തിനുവേണ്ടി ദാഹിക്കുന്നത് സ്വാഭാവികം. പക്ഷേ, അവരുടെ ആവലാതികളും പരാതികളും ബധിരകർണങ്ങളിലാണ് പതിക്കുന്നത്.

മുൻമുഖ്യമന്ത്രി കെ.കരുണാകരൻ പാർലമെന്റ് അംഗമായിരുന്നപ്പോൾ അനുവദിച്ച പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് ഗ്രൗണ്ടിന് ചുറ്റുമതിലും ഒരു ഓപ്പൺ സ്റ്റേജും നിർമ്മിച്ചിരുന്നു. വിശാലമായ ഗ്രൗണ്ടിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായി യാതൊരു ദീർഘവീക്ഷണവുമില്ലാതെ ഓപ്പൺസ്റ്റേജ് നിർമ്മിച്ചതിലെ അശാസ്ത്രീയത അന്നേ വിമർശിക്കപ്പെട്ടതാണ്.

നാഥനില്ലാത്ത അവസ്ഥയിൽ കാടും ചെളിയും കയറി നശിച്ചുകൊണ്ടിരിക്കുന്ന കളിസ്ഥലം ഇന്ന് സാമൂഹ്യവിരുദ്ധരുടെ താവളമായി അധഃപതിച്ചു. സമീപത്തെ പാലത്തിലും റോഡിലുമുൾപ്പെടെ തെരുവ് വിളക്കുകളില്ലാത്തതുകൊണ്ട് സന്ധ്യമയങ്ങിയാൽ ഗ്രൗണ്ടും പരിസരവും ഇരുട്ടിലാകുന്നത് സാമൂഹ്യവിരുദ്ധർക്ക് വളമാണ്. കൂനിന്മേൽകുരു എന്ന പഴമൊഴി അന്വർത്ഥമാക്കി 2018 ലെ മഹാപ്രളയത്തിൽ ഗ്രൗണ്ടിലേക്ക് വെള്ളംകയറി ചെളിക്കുളമായി. ഓപ്പൺ സ്റ്റേജിന്റെ മേൽക്കൂര ഉൾപ്പെടെ തകർന്നു. സ്റ്റേഡിയം കാടുകയറി നശിച്ചനിലയിലാണ്.

₹40 ലക്ഷം ചെലവിട്ടിട്ടും

ഗ്രൗണ്ട് സ്വാഹ!

1996 മുതൽ 2019 വരെ ത്രിതല പഞ്ചായത്തുകളും എം.പി., എം.എൽ.എമാരുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും ഏതാണ്ട് 40 ലക്ഷത്തോളം രൂപ ഈ കളിക്കളത്തിന്റെ പേരിൽ ചെലവഴിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. 2019ൽ ഗ്രൗണ്ടിന് ചുറ്റും ഇരുമ്പ്നെറ്റ് ഉപയോഗിച്ച് നിർമ്മിച്ച മറയാണ് ഇതുവരെ ഒഴുക്കിയ ലക്ഷങ്ങളുടെ കണക്കിൽ പുറമേകാണാവുന്ന പുരോഗതി. കൂടാതെ, 2019ൽ റോജി എം.ജോൺ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചതായി സൂചിപ്പിക്കുന്ന ശിലാഫലകവുമുണ്ട്.

കളിക്കളം നവീകരിക്കും

''ബെന്നി ബെഹനാൻ എം.പി., റോജി എം.ജോൺ എം.എൽ.എ എന്നിവരുടെ പ്രദേശിക വികസന ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഭരണാനുമതിക്കായി കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാൽ എത്രയും പെട്ടന്ന് കളിസ്ഥലം നവീകരിച്ച് നാടിന് സമർപ്പിക്കും""

സെബി കിടങ്ങേൻ,​

പ്രസിഡന്റ്,

മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്ത്

വേണം മോചനം

വിശാലമായ കളിസ്ഥലം ഈ വിധം അധഃപതിച്ചതിൽ കാലാകാലങ്ങളിലെ ഭരണാധികാരികൾക്കാണ് ഉത്തരവാദിത്വം. ഹൈമാസ്റ്റ് ലൈറ്റുൾപ്പെടെ സ്ഥാപിച്ച് കളിസ്ഥലം വൃത്തിയാക്കി യുവജനങ്ങൾക്ക് നൽകണം. സാമൂഹ്യവിരുദ്ധരെ തുരത്താനും യുവജനതയെ നേരായ മാർഗത്തിലേക്ക് തിരിച്ചുവിടാനും അതുമാത്രമാണ് പോംവഴി""

കെ.കെ.വത്സൻ,​

സി.പി.എം ലോക്കൽ സെക്രട്ടറി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, SPORTS GROUND
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.