കൊച്ചി: ഭാരതീയ നവോത്ഥാനം പാശ്ചാത്യ നവോത്ഥാനത്തിന്റെ പിന്തുടർച്ചയോ അനുകരണമോ അല്ലെന്നും സ്വന്തമായ അസ്തിത്വമുള്ളൊരു സംസ്കാരത്തിന്റെ പ്രതിഫലനമാണെന്നും ഹിന്ദി സാഹിത്യകാരനും നിരൂപകനുമായ പ്രൊഫ.ശംഭുനാഥ് പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിൽ 'എറൂഡൈറ്റ് സ്കോളർ ഇൻ റസിഡൻസ് "പ്രഭാഷണ പരമ്പരയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ നടക്കുന്ന പ്രഭാഷണ പരമ്പര വൈസ് ചാൻസലർ ഡോ.എം.വി.നാരായണൻ ഉദ്ഘാടനം ചെയ്തു. ഹിന്ദിവിഭാഗം മേധാവി ഡോ.കെ.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. ഡോ.അച്യുതാനന്ദ് മിശ്ര പ്രസംഗിച്ചു. പ്രഭാഷണ പരമ്പര 30ന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |