അടിമാലി :ഐ.സി.ഡി.എസ് അഡീഷണൽ പ്രോജക്ട്, വെള്ളത്തൂവൽ പഞ്ചായത്തിൽ നിലവിലുളളതും ഭാവിയിൽ ഉണ്ടാകാൻ സാധ്യത ഉളളതുമായ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസായവരും 18-46നും ഇടയിൽ പ്രായമുള്ളവരും, ഹെൽപ്പർ തസ്തികയിലേക്ക് എഴുതാനും വായിക്കാനും അറിയാവുന്നവരും എസ്.എസ്.എൽ.സി പാസാകാത്തവരും 18-46നും ഇടയിൽ പ്രായമുള്ളവരുമായ വനിതകൾക്ക് അപേക്ഷിക്കാം.അപേക്ഷകർ വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം. ഒക്ടോബർ 17 വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും കുഞ്ചിത്തണ്ണിയിൽ പ്രവർത്തിക്കുന്ന അടിമാലി ഐ.സി.ഡി.എസ് അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 04865 265268.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |