SignIn
Kerala Kaumudi Online
Thursday, 19 September 2024 7.45 AM IST

അവധി ദിനങ്ങൾ ഉല്ലാസമാക്കാൻ മൂന്നാർ, കപ്പൽ യാത്രകളുമായി കെ.എസ്.ആർ.ടി.സി

Increase Font Size Decrease Font Size Print Page
bus

കൊല്ലം: ഒക്ടോബർ മാസത്തെ ഒഴിവ് ദിവസങ്ങൾ ഉല്ലാസമാക്കാൻ മൂന്നാറിലേക്കും കൊച്ചിയിൽ കപ്പൽ യാത്രയ്ക്കും സൗകര്യമൊരുക്കി കെ.എസ്. ആർ.ടി.സി. കൊല്ലം ഡിപ്പോയിൽ നിന്ന് ഒക്ടോബർ 1, 4, 8, തീയതികളിൽ പുലർച്ചെ 05.10 നു ആരംഭിക്കുന്ന വാഗമൺ വഴി മൂന്നാർ ഉല്ലാസ യാത്രയ്ക്കും 19, 20 തീയതികളിൽ ഒരുക്കുന്ന കപ്പൽ യാത്രയ്ക്കും തിരക്കേറി. വാഗമൺ മൂന്നാർ യാത്ര രാവിലെ 5.10 ന് കൊല്ലത്തു നിന്ന് പുറപ്പെട്ട്
അടൂർ, പത്തനംതിട്ട, റാന്നി,മുണ്ടക്കയം എലപ്പാറ, വഴി വാഗമൺ എത്തും. വാഗമണിൽ അഡ്വഞ്ചർ പാർക്ക്, പൈൻ വാലി,മൊട്ടക്കുന്ന് എന്നിവ സന്ദർശിച്ച ശേഷം,കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ കണ്ടു കല്ലാർകുട്ടി വ്യൂ പോയിന്റ് ,അടിമാലി,ആനച്ചാൽ വഴി ആദ്യ ദിനം മൂന്നാറിൽ യാത്ര അവസാനിക്കും.

അടുത്ത ദിവസം രാവിലെ 8.30 നു മൂന്നാറിൽ നിന്ന് ആരംഭിക്കുന്ന യാത്ര ടോപ് സ്റ്റേഷൻ, കുണ്ടള ഡാം, മാട്ടുപ്പെട്ടി ഡാം ബോട്ടാണിക്കൽ ഗാർഡൻ, എക്കോ പോയിന്റ്, ഫ്ലവർ ഗാർഡൻ എന്നിവ സന്ദർശിച്ച് വൈകുന്നേരം 6ന് മൂന്നാറിൽ എത്തി അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി പുലർച്ചെ 2 ന് കൊല്ലം ഡിപ്പോയിൽ മടങ്ങിയെത്തും.

ഒക്ടോബർ 19, 20 തിയതികളിൽ രാവിലെ 10ന് പുറപ്പെടുന്ന കപ്പൽയാത്രയിൽ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷനും കെ.എസ്.ആർ.ടി.സിയും ചേർന്ന് അറബിക്കടലിന്റെ വശ്യമനോഹരിത കുറഞ്ഞ ചെലവിൽ ആസ്വദിക്കുന്നതിന് അവസരം ഒരുക്കും. 200 പേർക്ക് ഒരേസമയം സഞ്ചരിക്കാവുന്ന കപ്പലിൽ ബാങ്കെറ്റ് ഹാൾ, റസ്റ്റോറന്റ്, കുട്ടികൾക്ക് കളിസ്ഥലം, സൺഡക്ക്, ലോഞ്ച് ബാർ, ത്രീഡി തിയേറ്റർ എന്നിവയുണ്ട്. കൂടാതെ ഡിജെ പാർട്ടി, ബുഫേ ഡിന്നർ, ലൈവ് പ്രോഗ്രാമുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.