കോട്ടയം. സമസ്ത കേരള വാര്യർ സമാജത്തിന്റെ പ്രസാധക വിഭാഗമായ തീർത്ഥം പബ്ളിക്കേഷൻസിന്റെ പുസ്തകപ്രകാശനവും അവാർഡ് ദാനവും നാളെ 12 ന് ചങ്ങനാശേരി വാര്യർ സമാജം ഹാളിൽ നടക്കും. 'നിരന്ന പീലികൾ' എന്ന കവിതാസമാഹാരം ഡോ.വിദ്യ കെ.വാര്യർക്ക് നൽകി ഡോ.കെ.രാധാകൃഷ്ണവാര്യർ പ്രകാശനം ചെയ്യും. വാര്യർ സമാജം അംഗങ്ങളായ 40 കവികൾ ചേർന്ന് രചിച്ച ഈ സമാഹാരത്തിന് മോഹനകൃഷ്ണൻ കാലടിയാണ് അവതാരിക എഴുതിയിരിക്കുന്നതെന്ന് വാര്യർ സമാജം ജനറൽ സെക്രട്ടറിയും തീർത്ഥം പബ്ളിക്കേഷൻസ് ചീഫ് എഡിറ്ററുമായ സി.ബി.എസ്.വാര്യർ , മാനേജിംഗ് എഡിറ്റർ പി. പി. ഗോവിന്ദവാര്യർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |