SignIn
Kerala Kaumudi Online
Thursday, 19 September 2024 11.04 AM IST

കർഷകസംഘം ജില്ലാ സമ്മേളനത്തിന് തുടക്കം

Increase Font Size Decrease Font Size Print Page
flag

മല്ലപ്പള്ളി : പതാക,കൊടിമര ജാഥകൾ സമ്മേളന നഗറിൽ എത്തിയതോടെ കേരളാ കർഷകസംഘം ജില്ലാസമ്മേളനത്തിന് തുടക്കമായി.

പ്രതിനിധി പ്രതിനിധിസമ്മേളന നഗറിൽ ഉയർത്തുന്നതിനായി നിരണത്ത് എ.ജി.ഈപ്പൻ സ്മൃതി മണ്ഡപത്തിൽ നിന്ന് എത്തിച്ച പതാക സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം എ.പത്മകുമാർ ഏറ്റുവാങ്ങി. പൊതുസമ്മേളന നഗറിൽ ഉയർത്തുന്നതിനായി മലയാലപ്പുഴ എൻ.എൻ.സദാനന്ദന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് കൈമാറിയ പതാക സംഘാടക സമിതി കൺവീനർ കെ.പി.രാധാകൃഷ്ണൻ ഏറ്റുവാങ്ങി.

കുന്നന്താനം മാന്താനത്ത് വി.പി.രാഘവൻനായർ സ്മൃതി മണ്ഡപത്തിൽ നിന്ന് കൊണ്ടുവന്ന കൊടിമരം ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് ഏറ്റുവാങ്ങി. പൊതുസമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ ബിനു വർഗീസ് പതാക ഉയർത്തി.

ഇന്ന് രാവിലെ 9ന് മല്ലപ്പള്ളി സി.എം.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. കർഷകസംഘം ജില്ലാ പ്രസിഡന്റ് ബാബു കോയികലേത്ത് പതാക ഉയർത്തും. പ്രതിനിധി സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.എം.മണി ഉദ്ഘാടനം ചെയ്യും. 251 പ്രതിനിധികൾ അടക്കം 300 പേർ സമ്മേളനത്തിൽ പങ്കെടുക്കും. ജില്ലാ സെക്രട്ടറി ആർ.തുളസീധരൻപിള്ള പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.പ്രകാശൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും.ഞായറാഴ്ച 3ന് സി.എം.എസ് ജംഗ്ഷനിൽ നിന്ന് കാൽലക്ഷം പേർ അണിനിരക്കുന്ന കർഷകറാലി നടക്കും. മല്ലപ്പള്ളി സ്വകാര്യ ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.

മന്ത്രി വീണാജോർജ്, സി.പി.എം നേതാക്കളായ കെ.പി.ഉദയഭാനു, രാജു ഏബ്രഹാം, കെ.വി.കുഞ്ഞമ്പു എം.എൽ.എ, എ.പത്മകുമാർ, ഓമല്ലൂർ ശങ്കരൻ, ജി.ശ്രീരേഖ, പി.ആർ.പ്രദീപ് എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.