ചിറ്റാർ : ഗ്രാമപഞ്ചായത്ത് രൂപീകരണ വാർഷികദിനത്തിൽ പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചിറ്റാറിന്റെ പ്രാദേശിക ചരിത്ര സെമിനാർ സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് രവികല എബിയുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് സജി കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ലൈബ്രേറിയൻ പ്രേംജിത്ത് ലാൽ സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ.തങ്കപ്പൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രവി കണ്ടത്തിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൂസമ്മദാസ്, പഞ്ചായത്ത് അംഗം എ.ബഷീർ ചിറ്റാർ, ആസൂത്രണ സമിതി അംഗം എം.ആർ.ശ്രീധരൻ എന്നിവർ സംസാരിച്ചു. സെമിനാർ സെക്ഷനിൽ തോമസ് ഏബ്രഹാം, ജോജി വർഗീസ്, കരിം, ഷെരീഫ് ചിറ്റാർ, മിനി അശോകൻ, പി.ടി.ജോർജ്ജ് കുട്ടി, സുമേഷ് കുമാർ.ആർ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. സീതത്തോട് വിക്രമന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ചരിത്രത്തിന്റെ താളുകളിൽ ചിറ്റാർ എന്ന ഡോക്യുമെന്ററിയിലെ അണിയറ ശില്പികളെ ആദരിച്ചു. രാജൻ പി.കെ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |