തൃശൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ശ്രീശാരദ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വാട്ടർ ക്ലബ്, ശ്രീരാമകൃഷ്ണ ബോയ്സ് സ്കൂൾ എക്കോ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ജലം ബാലോത്സവം' നടന്നു. ജലസംരക്ഷണ പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെടണമെന്ന് കുട്ടികളോട് ബാലോത്സവം ആഹ്വാനം ചെയ്തു.
പ്രവ്രാജിക നിത്യാനന്ദപ്രാണ മാതാജി ശാസ്ത്രപരീക്ഷണം നടത്തി ബാലോത്സവം ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖലാ പ്രസിഡന്റ് ശശികുമാർ പള്ളിയിൽ അദ്ധ്യക്ഷനായി.
പ്രിൻസിപ്പൽ വി. സുനന്ദ, ഹെഡ്മിസ്ട്രസ് കെ.എം. സുമ, പ്രൊഫ. സി. വിമല, കെ. രേഷ്മ രാജൻ, പരിഷത്ത് മുതുവറ യൂണിറ്റ് സെക്രട്ടറി എസ്.എസ്. ജയചന്ദ്രൻ, ബാലവേദി പ്രസിഡന്റ് ടി.എൻ. ആലേഖ്, വി.വി. സുബ്രമണ്യൻ, വി.എസ്. ഉണ്ണിക്കൃഷ്ണൻ , ടി.എൻ. സതീഷ്കുമാർ, ശ്രീജ ചെങ്ങാട്ട് , എം.ആർ. സന്തോഷ്കുമാർ, എസ്.കെ. പദ്മിനി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |