ചങ്ങനാശേരി . ഭക്ഷ്യസുരക്ഷാ വകുപ്പ് ചങ്ങനാശേരി സർക്കിളിന്റെ നേതൃത്വത്തിൽ ഇന്ന് ചങ്ങനാശേരി കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപമുള്ള ഹോട്ടൽ ആർക്കേലിയയിൽ ഭക്ഷ്യസുരക്ഷ ലൈസൻസ് രജിസ്‌ട്രേഷൻ മേള നടക്കും. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പ്രകാരം ലൈസൻസ്, രജിസ്‌ട്രേഷൻ കരസ്ഥമാക്കണം. വാർഷിക വിറ്റു വരവ് 12 ലക്ഷത്തിൽ താഴെയുള്ളവർ ഭക്ഷ്യ സുരക്ഷ രജിസ്‌ട്രേഷനും അതിനു മുകളിലുള്ളവർ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവർ ലൈസൻസ് എടുക്കണം. എല്ലാ ഭക്ഷ്യ വ്യാപാരികളും അവർ നൽകുന്ന ക്യാഷ് ബിൽ, രസീത് എന്നിവയിൽ 14 അക്ക ലൈസൻസ്, രജിസ്‌ട്രേഷൻ നിർബന്ധമായും രേഖപ്പെടുത്തണം.