തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വെബ് കാസ്റ്റിംഗ് ജോലിചെയ്ത അക്ഷയ സംരംഭകർക്ക് കിട്ടാനുള്ളത് 6,20,000 രൂപ. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചുമാസം പിന്നിട്ടിട്ടും പണം ലഭിച്ചില്ലെന്ന് അക്ഷയ വെൽഫെയർ അസോസിയേഷൻ മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും നൽകിയ പരാതിയിൽ പറയുന്നു. മുപ്പത്ത് അക്ഷയകളുടെ കീഴിൽ ആയിരത്തോളം ആളുകളാണ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃക്കാക്കരയിലെ ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് ചെയ്തിരുന്നത്. ലാപ്ടോപ്പും വെബ്ക്യാമും സ്വന്തമായി ഇല്ലാത്തവർ വാടകക്കെടുത്തും ജോലി പൂർത്തിയാക്കി. ഒരു ദിവസത്തേക്ക് 2,750 രൂപ നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്. തിരഞ്ഞെടുപ്പ് ജോലിചെയ്ത വിവിധ വകുപ്പുകളിലെ താത്കാലിക ജീവനക്കാർക്ക് അന്നുതന്നെ വേതനം നൽകിയിരുന്നു.