SignIn
Kerala Kaumudi Online
Thursday, 19 September 2024 8.11 AM IST

സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണം: സതീശൻ

Increase Font Size Decrease Font Size Print Page
v-d

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദയാബായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും ചർച്ചയ്ക്ക് തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായ ദയാബായിയെ നമ്മുടെ രാജ്യത്തിന് ഇനിയും ആവശ്യമുണ്ട്. അതിനാൽ സർക്കാർ ഈ വിഷയത്തിൽ ഉടൻ പരിഹാരം കാണണം. കാസർകോട് ജില്ലയിലെ ആരോഗ്യരംഗത്തെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ദയാബായി നടത്തുന്ന പോരാട്ടത്തോട് സർക്കാർ മുഖം തിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ആറാം ദിനത്തിലെ സമരം ഉമ തോമസ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഒരമ്മയുടെ വേദന മനസിലാക്കുന്നവർ ദയാബായിയുടെ നിരാഹാര സമരത്തെ കണ്ടില്ലെന്ന് നടിക്കരുതെന്ന് അവർ പറഞ്ഞു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.