കൊല്ലം: ജില്ലാ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് വെൽഫെയർ സഹകരണ സംഘത്തിന്റെ നവീകരിച്ച ഹെഡ് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.
സംഘം പ്രസിഡന്റ് അഡ്വ. പി.സജി അദ്ധ്യക്ഷനാകും.
സ്വർണ പണയം, ലോക്കർ, വിവിധ വായ്പാ പദ്ധതികൾ എന്നിവയുടെ ഉദ്ഘാടനവും സംഘാംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് വിതരണവും ചടങ്ങിൽ നടക്കും. എം.എൽ.എമാരായ എം.മുകേഷ്, എം.നൗഷാദ്, മേയർ പ്രസന്ന ഏണസ്റ്റ്, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, ഷോപ്സ് ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.രാജഗോപാൽ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, കെ.എസ്.സി.ഡി.സി ചെയർമാൻ എസ്.ജയമോഹൻ, എൻ.എസ് സഹകരണ ഹോസ്പിറ്റൽ പ്രസിഡന്റ് പി.രാജേന്ദ്രൻ, ലൈവ് സ്റ്റോക്ക് സഹകരണ സംഘം പ്രസിഡന്റ് എസ്.രാജേന്ദ്രൻ, ജോ. രജിസ്ട്രാർ എം. അബ്ദുൽ ഹലീം, ബി. തുളസീധരക്കുറുപ്പ്, എക്സ്. ഏണസ്റ്റ് തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |