SignIn
Kerala Kaumudi Online
Saturday, 21 September 2024 5.30 AM IST

രാഷ്ട്രീയത്തിലെ സൗമ്യ മുഖമെന്ന് കെ. സുധാകരൻ

Increase Font Size Decrease Font Size Print Page
cpz-yogam
ചെറുപുഴയിൽ നടന്ന സർവ്വ കക്ഷി അനുശോചന യോഗത്തിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ പ്രസംഗിക്കുന്നു.

ചെറുപുഴ:എസ്.ആർ.ആന്റണി രാഷ്ട്രീയത്തിലെ സൗമ്യ മുഖമായിരുന്നുവെന്ന് കെ.പി.സി.സി കെ. സുധാകരൻ.കാപട്യമില്ലാത്ത അധികാരങ്ങൾ തേടി പോകാത്ത രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹമെന്നും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മുൻകൈയെടുത്ത് മാതൃകാ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആളാണ് എസ്.ആറെന്നും സുധാകരൻ പറഞ്ഞു. അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് എസ്.ആറിനോടുള്ള ആദര സൂചകമായി ചെറുപുഴയിൽ നടന്ന സർവ്വ കക്ഷി അനുശോചന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു സുധാകരൻ.

അനുശോചന യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ, സി.പി.എം പെരിങ്ങോം ഏരിയ കമ്മിറ്റിയംഗം സി.സത്യപാലൻ, സതീശൻ പാച്ചേനി, മുൻ എം.എൽ.എ കെ.പി. കുഞ്ഞിക്കണ്ണൻ, പി.ടി. മാത്യു, അമിർത രാമകൃഷ്ണൻ, കെ.കെ. സുരേഷ് കുമാർ, മഹേഷ് കുന്നുമ്മൽ, ജോസഫ് മുള്ളൻമട, കെ.കെ.ജോയി, വി.കൃഷ്ണൻ, ടി.വി.കുഞ്ഞമ്പുനായർ, കെ.ആർ.ചന്ദ്രകാന്ത്, എ.ടി.വി. ദാമോദരൻ, മോഹനൻ പലേരി, എ.ജി. മുത്തലിബ്, സലീം തേക്കാട്ടിൽ, മാത്യു കാരിത്താങ്കൽ, ജോൺസൺ പറമുണ്ട, എന്നിവർ പ്രസംഗിച്ചു. അനുശോചന യോഗത്തിന് മുന്നോടിയായി ചെറുപുഴ ടൗണിൽ മൗന ജാഥയും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.