കൊല്ലം: ബെൻസിഗർ ആശുപത്രിക്ക് മുൻവശം മുതൽ ബീച്ച് റോഡുവരെ റോഡ് അറ്റകുറ്റ പണിക്കായി ഇന്നും നാളെയും അടച്ചിടും. ഇതുവഴിയുള്ള വാഹനങ്ങൾ നോർത്ത് താമരക്കുളം ആൽത്തറമൂട് വഴി പോകണം. ഈ ദിവസങ്ങളിൽ ബെൻസിഗർ ആശുപത്രിയുടെ മുൻവശം മുതൽ ബീച്ച് റോഡ് വരെയുള്ള റോഡിൽ പാർക്കിംഗും നിരോധിച്ചു.
ചെമ്മാൻമുക്ക് റോഡ്
റോഡ് അറ്റകുറ്റ പണിക്കായി ഇന്നും നാളെയും റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്ന് ചെമ്മാൻമുക്കിലേക്ക് പോകേണ്ട വാഹനങ്ങൾ റെയിൽവേ സ്റ്റേഷന് മുമ്പിൽ നിന്ന് ദേശീയപാത എസ്.എൻ കോളേജ് ജംഗ്ഷൻ വഴി ലിങ്ക് റോഡിൽ പ്രവേശിച്ച് പോകണം. ചെമ്മാൻമുക്കിൽ നിന്ന് ചിന്നക്കടയിലേക്ക് പോകേണ്ടവ ചെമ്മാൻമുക്ക് കടപ്പാക്കട വഴിയാണ് പോകേണ്ടത്. ഈ ദിവസങ്ങളിൽ ചെമ്മാൻമുക്ക് റെയിൽവേ സ്റ്റേഷൻ റോഡിൽ പാർക്കിംഗ് നിരോധിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |