തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ട്രൈബൽ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തപ്പെടുന്ന സ്ഥാപനമായ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയും മണപ്പുറം ഫൗണ്ടേഷനും വിദ്യാർത്ഥികൾക്ക് ആവശ്യമായ പത്തിലധികം സാധനങ്ങൾ അടങ്ങിയ രണ്ടേകാൽ ലക്ഷം രൂപയുടെ കിറ്റ് കുട്ടികൾക്ക് നൽകി. വിദ്യാർത്ഥികളുടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ മെഡിക്കൽ ക്യാമ്പും വിറ്റാമിൻ മരുന്നുകളും മറ്റ് ആവശ്യ മരുന്നുകളും വിദ്യാർഥികൾക്ക് വിതരണം ചെയ്തു. കിറ്റുകൾ മണപ്പുറം ഗോൾഡ് ചെയർമാനും ഡിസ്ട്രിക്ട് ഗവർണറുമായ നന്ദകുമാറും, മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ്.ഡി.ദാസും കാലിക്കറ്റ് യൂണിവേഴ്സിറ്റി ലയൺസ് ക്ലബ് പ്രസിഡന്റ് അഡ്വ.കെ.ബാബുരാജും ചേർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോവൈസ് ചാൻസിലർ എം.നാസറിനും ഡയറക്ടർ ബസുമതിക്കും അസിസ്റ്റന്റ് ഡയറക്ടർ വത്സരാജനും കൈമാറി.
മെഡിക്കൽ ക്യാമ്പിന് ചേലേമ്പ്ര ദേവകിയമ്മ മെമ്മോറിയൽ കോളേജ് ഓഫ് ഫാർമസി നേതൃത്വമേകി. ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ സൈക്കോളജി അദ്ധ്യാപകനായ ഡോ.രജിത്തിന്റെ നേതൃത്വത്തിൽ കൗൺസിലിംഗ് നടത്തി. പരിപാടികളുടെ പ്രവർത്തന ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊവൈസ് ചാൻസിലർ എം.നാസർ നിർവഹിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 ഡി ഡിസ്ട്രിക്ട് ഗവർണറായ സുഷമ നന്ദകുമാർ മുഖ്യാതിഥിയായി. ഐ.ടി.എസ്.ആർ ഡയറക്ടർ ബസുമതി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ്ജ്.ഡി.ദാസ് പങ്കെടുത്തു.
അസിസ്റ്റന്റ് ഡയറക്ടർ വത്സരാജൻ, ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രസിഡന്റ് അഡ്വ.ബാബുരാജ്, സെക്രട്ടറി ശ്രീജിത്ത്.സി.കെ, ട്രഷറർ നവീൻ.സി, ചാർട്ടർ സെക്രട്ടറി ചാൾസ്.പി.ചാണ്ടി, ചാർട്ടർ ജോയിന്റ് സെക്രട്ടറി അരുൺ.കെ.വി, ലിയോ ക്ലബ്ബ് കോ-ഓർഡിനേറ്റർ നാരായണൻ.എം, കൗൺസിലർ ജയകൃഷ്ണൻ, വകുപ്പ് മേധാവി ഡോ.ഷഫീഖ്, ദേവകിയമ്മ മെമ്മോറിയൽ കോളേജ് ഓഫ് ഫാർമസി എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ബൈജു, വിമൽ, സഞ്ജയ്, ഷാന്റിയ, ഷാലിമ, അസ്ലം, എൻ.സുരേഷ്, വി.സജീഷ്, ശിവൻ, മണപ്പുറം ഫൗണ്ടേഷൻ പി.ആർ.ഒ ശില്പ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |