മാവേലിക്കര : സിനിമ നടൻ, നിരൂപകൻ, സാഹിത്യകാരൻ, അധ്യാപകൻ എന്നീ നിലകളിൽ നിറഞ്ഞു നിന്നിരുന്ന പ്രൊഫ.ആർ.നരേന്ദ്രപ്രസാദിന്റെ 19ാം ചരമവാർഷികാചരണം നരേന്ദ്രപ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തെക്കേക്കര പല്ലാരിമംഗലം ശാസ്താംകുളങ്ങരയിൽ നടന്നു. തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. പഠന ഗവേഷണ കേന്ദ്രം പ്രസിഡന്റ് അഡ്വ.ജോൺസൺ ജോസഫ് അദ്ധ്യക്ഷനായി. എ.ആർ രാജരാജവർമ്മ സ്മാരകം സെക്രട്ടറി പ്രൊഫ.വി.ഐ.ജോൺസൺ, സദാശിവൻ പിള്ള, അഡ്വ.ടി.കെ.പ്രസാദ്, ഗോപകുമാർ വാത്തികുളം, ജയദേവ്, സാം പൈനുമൂട്, ആർ.അജയൻ, രമണി ഉണ്ണിക്കൃഷ്ണൻ, എസ്.ശ്രീകുമാർ, ഹരിദാസ് പല്ലാരിമംഗലം, വിജയപ്രകാശ്, അഡ്വ.ശ്രീപ്രിയ എന്നിവർ സംസാരിച്ചു. അഡ്വ.ആർ.ശ്രീനാഥ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |