കൊല്ലം: കേരള ജനകീയ ഉപഭോക്തൃ സമിതി കൊല്ലം താലൂക്ക് കമ്മിറ്റിയുടെയും ഇളമ്പള്ളൂർ എസ്.എൻ.എസ്.എം ഹയർ സെക്കൻഡറി സ്കൂളിന്റെയും സംയുക്തഭിമുഖ്യത്തിൽ ജി.എസ്.ടി നിയമത്തെ സംബന്ധിച്ചുള്ള ബോധവത്കരണസമ്മേളനവും സംശയനിവാരണവും ഇന്ന് ഉച്ചക്ക് 2ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ സപ്ലൈ ഓഫീസർ സി.വി. മോഹനകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. കുണ്ടറ ഷറഫ് അദ്ധ്യക്ഷത വഹിക്കും. സമിതി ഭാരവാഹികളായ അഡ്വ. എം.പി. സുഗതൻചിറ്റുമല, ലൈക്ക്.പി ജോർജ്, കിളികൊല്ലൂർ തുളസി, മണിയമ്മ, സ്കൂൾ പ്രിൻസിപ്പൽ ബി. അനിൽകുമാർ, ഹെഡ്മാസ്റ്റർ കെ. രാജേഷ് കുമാർ, പി.ടി.എ പ്രസിഡന്റ് ആർ. വേണുഗോപാലപിള്ള എന്നിവർസംസാരിക്കും. ജി.എസ്.ടി വകുപ്പ് ഉദോഗസ്ഥരായ മനേഷ്, പി.ഷീബ, സി.സിന്ധു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. കുണ്ടറ കെ. വിനോദ്കുമാർ നന്ദി പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |