കുറ്റ്യാടി: കോഴിക്കോട്- കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് അവസാനിപ്പിക്കണമെന്ന് പ്രൈവറ്റ് ബസ് ആൻഡ് എൻജിനിയറിംഗ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു ) കുന്നുമ്മൽ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. വാട്സ് ആപ്പ് കൂട്ടായ്മ എന്ന പേരിൽ ഒരുവിഭാഗം ആളുകൾ അടിക്കടി മിന്നൽ പണിമുടക്ക് നടത്തുകയാണ്. ഇന്നു മുതൽ ബസുകൾ സർവീസ് നടത്തുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കമ്മിറ്റി അറിയിച്ചു. യോഗത്തിൽ മോഹനൻ കൈതക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ അഭിലാഷ് പേരാമ്പ്ര, കെ.ടി.കുമാരൻ, രാജീവൻ പാലേരി, ശരത് തൊട്ടിൽപ്പാലം, സജിത്ത് ലാൽ കച്ചേരി താഴ, സുധാകരൻ പാലേരി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |