പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്ത് കേരളോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബെന്നി ആന്റണി മുഖ്യാതിഥിയായിരുന്നു.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, സംഘാടക സമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദിൽന ധനേഷ് സ്വാഗതവും യൂത്ത് കോ-ഓർഡിനേറ്റർ എം.ബി. ശ്രീജീഷ് നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ മുഴുവൻ യൂത്ത് ക്ലബുകളും പങ്കെടുക്കുന്ന കേരളോത്സവം 20ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |