കൊല്ലം: സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ സുവർണ ജൂബിലി ആഘോഷത്തിന് തുടക്കം കുറിച്ച് ചിന്നക്കട സി.എസ്.ഐ കൺവെൻഷൻ സെന്ററിൽ 15ന് രാവിലെ 10ന് ജില്ലാ വ്യവസായി സംഗമം മന്ത്റി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
ജില്ലാ ചെറുകിട വ്യവസായ സഹകരണ സംഘത്തിന്റെ ആസ്ഥാന മന്ദിരത്തിനുള്ള വസ്തു നൽകൽ സമ്മതപത്രം കൈമാറലും ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനവും ലാഭവിഹിത വിതരണവും മന്ത്റി വി.എൻ.വാസവൻ നിർവഹിക്കും. കാർബൺ രഹിത കേരളം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ വിതരണം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ജി.ലിജിൻ അദ്ധ്യക്ഷനാകും.
തുടർന്ന് ജില്ലയിലെ ഗായകരുടെ സംഗീത വിരുന്നുമുണ്ടായിരിക്കുമെന്ന് കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് കെ.ജി.ലിജിൻ, പ്രോഗ്രാം ജന. കൺവീനർ ലെൻ ഫിലിപ്പ്, വൈസ് പ്രസിഡന്റ് എ.ഷാജി, സെക്രട്ടറി എം.ഹുസൈൻ, ട്രഷറർ എം.ജവഹർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |