ചാത്തന്നൂർ: മിയണ്ണൂർ അസീസിയ മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രമേഹ ബോധവത്കരണ സെമിനാർ ചെയർമാൻ എം.അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു.ഡോ.അഭിലാഷ് നായർ, ഡോ.ടോണി.പി.ജോസഫ്, ഡോ.ബോബി.കെ.മാത്യു, ഡോ.അമിത്, ഡോ.ജോസഫ് വിനു എന്നിവർ ക്ലാസ് നയിച്ചു. ഡയറക്ടർ ഡോ.അനസ് അസീസ്, പ്രിൻസിപ്പൽ ഡോ.ശശികല, മെഡിസിൻ വിഭാഗം മേധാവി ഡോ.ശ്രീകാന്തൻ, ഡോ.രാജശേഖരൻ, ഡോ.അനിൽ വിജയകുമാർ, ഡോ.ശശിധരൻ, ഡോ.അനിൽ റോബി തുടങ്ങിയവർ പങ്കെടുത്തു. ഡോ.ജാഫിൻ ബഷീർ, ഡോ.ഹരി, ഡോ.ജയാ ജി.കൃഷ്ണൻ, ഡോ.ജയസൂര്യ, ഡോ.ഇജാസ് മുഹമ്മദ്, ഡോ.നിഷ, ഡോ.ഷാനിൽ, ഡോ.സൗമ്യമുഹമ്മദ്, ഡോ.റെയ്സ് ഇഖ്ബാൽ എന്നിവർ നേതൃത്വം നൽകി. പ്രമേഹചികിത്സയിലെ നൂതനമാർഗങ്ങൾ ചർച്ചചെയ്ത സെമിനാറിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |