തൃശൂർ : വെറ്ററിനറി സർവകലാശാലയുടെ വെറ്ററിനറി കോളേജ് മണ്ണുത്തി കാമ്പസിൽ അത്യാധുനിക മിൽക്കിംഗ് പാർലർ, തീറ്റ നിർമ്മാണ നൈപുണ്യ പരിശീലനകേന്ദ്രം മന്ത്രി ജെ.ചിഞ്ചുറാണി സമർപ്പിച്ചു. മന്ത്രി അഡ്വ.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. വെറ്ററിനറി സർവകലാശാല വളർത്തുനായ്ക്കൾക്കായി ഗവേഷണങ്ങളിലൂടെ ചിട്ടപ്പെടുത്തിയ തീറ്റയുടെ വിപണനോദ്ഘാടനവും, സർവകലാശാലയുടെ പാക്കേജ് ഒഫ് പ്രാക്ടീസ് റെക്കമെന്റേഷൻസ് തുടങ്ങിയ വിവിധ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും നടത്തി. വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ.എം.ആർ.ശശീന്ദ്രനാഥ് , സർവകലാശാല രജിസ്ട്രാർ ഡോ.പി.സുധീർബാബു, ഗവേഷണ വിഭാഗം മേധാവി ഡോ.സി.ലത, സംരംഭകത്വ വിഭാഗം മേധാവി ഡോ.ടി.എസ്.രാജീവ്, പൂക്കോട് വെറ്ററിനറി കോളേജ് ഡീൻ ഡോ.എം.കെ നാരായണൻ, സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ പ്രസിഡന്റ്ഡോ.വി.എം ഹാരിസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |