കുറ്റ്യാടി: അമ്പലകുളങ്ങരയിൽ രക്തസാക്ഷിത്വം വരിച്ച എം.പി കുമാരന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച സ്മൃതി മന്ദിരം നാളെ ഉദ്ഘാടനം ചെയ്യും. മുതിർന്ന സംഘ പ്രചാരകൻ എസ് സേതുമാധവൻ ഗൃഹപ്രവേശന കർമ്മം നിർവഹിക്കും. സഹ പ്രാന്തപ്രചാരക് എ വിനോദ് സേവകേന്ദ്ര സമർപ്പണം നടത്തും. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി സേവാകേന്ദ്രം സമർപ്പണം നടത്തും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സിക്രട്ടറി എം.ടി. രമേശ്, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രസിഡന്റ് കെ.ഗോപാലൻകുട്ടി മാസ്റ്റർ എന്നിവർ പങ്കെടുക്കും. പുഷ്പാർച്ചന, ദേശഭക്തിഗാനാലാപനം, കലാപരിപാടികൾ എന്നിവ നടക്കുമെന്ന് കെ പി .രഞ്ജിത്ത്, രാജേഷ് പി. ഇ സുരേഷ് കായക്കൊടി, സി പി കൃഷ്ണൻ, വിനീത് നിട്ടൂർ എന്നിവർ പറഞ്ഞു.