ആലപ്പുഴ: മത്സ്യമേഖലയ്ക്കുള്ള സബ്സിഡികൾ വെട്ടിക്കുറയ്ക്കുകയും ബ്ലൂ ഇക്കോണമി നയരേഖയിലൂടെ മത്സ്യമേഖലയെ കോർപ്പറേറ്റ് വത്കരിക്കുകയും ചെയ്യുന്ന കേന്ദ്ര നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭത്തിന് എ.ഐ.ടി.യു.സി ദേശീയ സമ്മേളനം രൂപം നൽകുമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പറഞ്ഞു. ദേശീയ സമ്മേളന വിജയത്തിനായി ചേർന്ന ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസംബർ 20ന് നടക്കുന്ന ദേശീയ സമ്മേളന റാലി വൻ വിജയമാക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഒ.കെ.മോഹനൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.രഘുവരൻ, സംസ്ഥാന സെക്രട്ടറി എം.കെ.ഉത്തമൻ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.പി.മധു, ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി വി.സി.മധു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |