തൃപ്രയാർ : ആവിഷ്കാരങ്ങൾ ഉണ്ടാകുന്നത് ആത്മാവിൽ നിന്നാണെന്നും അതിൽ നിന്നുത്ഭവിക്കുന്നതാണ് കലകളെന്നും സംഗീത നാടക അക്കാഡമി സെക്രട്ടറി മുരളി കരിവെള്ളൂർ അഭിപ്രായപ്പെട്ടു. ശ്രീവത്സം ഓഡിറ്റോറിയത്തിൽ കളിമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ പതിനഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് ആവിഷ്കരിക്കുന്ന ഗുരദേവമാഹാത്മ്യം കഥകളിപ്പദത്തിന്റെ മോഹിനിയാട്ട രൂപത്തിന്റെ സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്ക് ഇന്ന് കലാരംഗത്ത് പ്രാമുഖ്യം വർദ്ധിച്ചിട്ടുണ്ട്. ആശയങ്ങൾ ആദർശമായിത്തീരുമ്പോഴാണ് സാമൂഹികമാറ്റങ്ങൾക്ക് പ്രയോജനപ്രദമാകുന്നതെന്നും മതപരമല്ലാത്ത ആത്മീയതയാണ് നമുക്കാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'നന്മ' സംസ്ഥാന സമിതി ട്രഷറർ മനോമോഹനൻ അദ്ധ്യക്ഷത വഹിച്ചു. കളിമണ്ഡലം ചെയർമാൻ സദു ഏങ്ങൂർ ആമുഖ പ്രസംഗം നടത്തി. മോഹിനിയാട്ടരൂപത്തിന്റെ സമർപ്പണവും നടത്തി. കഥകളി നടൻ കലാമണ്ഡലം ഗണേശൻ, മോഹിനിയാട്ട നർത്തകി ഡോ.കലാമണ്ഡലം ധനുഷസന്യാൽ, കളി മണ്ഡലം സെക്രട്ടറി കവി കെ.ദിനേശ് രാജാ, വൈസ് പ്രസിഡന്റ് ബീനാസദാനന്ദൻ , കെ.ജി.കൃഷ്ണകുമാർ, വസന്തകുമാരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |