തൃശൂർ: എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ഗവ:മെഡിക്കൽ കോളേജ് ഇഗ്നിട്ര കോളേജ് യൂണിയന്റെ കീഴിലുള്ള സ്വാസ്ത്യ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റെഡ് റിബൺ ക്ലബ്ബ് രൂപീകരിച്ചു. എയ്ഡ്സ് അവബോധ ക്ലാസുകൾക്കും പ്രവർത്തനങ്ങൾക്കും ഇനി മെഡിക്കൽ കോളേജിലെ ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകും. സ്റ്റുഡന്റ്സ് കോർഡിനേറ്റർ ആഷ്ലി ആൻ തോമസിനും സ്റ്റാഫ് കോർഡിനേറ്റർ ഡോക്ടർ ജനൈസ് മുണ്ടോടന്‍ ക്ലബ്ബ് ലോഗോ കൈമാറി പ്രിൻസിപ്പാൾ ഡോ.ബി.ഷീല ഉദ്ഘാടനം ചെയ്തു. ഇഗ്നിട്ര യൂണിയൻ വൈസ് ചെയർപേഴ്സൺ ആസിഫ് ഹസൻ, എ.ആർ.ടി മെഡിക്കൽ ഓഫീസർ ഡോ.ശ്രീജിത്ത് ശ്രീകുമാർ, ഡോ.നിധി ചന്ദ്ര, ത്വക് രോഗ വിഭാഗം മേധാവി ഡോ.എൻ.അശോകൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |