SignIn
Kerala Kaumudi Online
Friday, 20 September 2024 12.13 AM IST

ഷോപ്പിയാനിൽ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാസേന; ഐഇഡി കണ്ടെത്തി നിർവീര്യമാക്കി

Increase Font Size Decrease Font Size Print Page
shopiyan

ശ്രീനഗർ: ജമ്മു-കാശ്മീരിലെ ഷോപ്പിയാനിൽ സ്‌ഫോടക വസ്തു കണ്ടെത്തി. ഷോപ്പിയാനിലെ ഷിർമൽ മേഖലയ്‌ക്ക് സമീപം നിന്നാണ് ഐ.ഇ.ഡി കണ്ടെത്തിയത്. സൈന്യവും പോലീസും ഉടൻ തന്നെ സ്ഥലത്തെത്തി. തുടർന്ന് ബോംബ് സ്‌ക്വാഡ് എത്തി സ്‌ഫോടക വസ്തു നിർവീര്യമാക്കി ഭീകരാക്രമണം ലക്ഷ്യമിട്ട് സ്ഥാപിച്ച സ്‌ഫോടക വസ്തുവാണെന്നാണ് പോലീസിന്റെ നിഗമനം. ഉഗ്രശേഷിയുള്ള ഐ.ഇ.ഡിയാണ് കണ്ടെത്തിയതെന്ന് കാശ്മീർ പോലീസ് അറിയിച്ചു.

കഴിഞ്ഞ മാസം ഉത്തര കശ്മീരിലെ ബന്ദിപോറ മേഖലയിലുള്ള കൻബതി ഗ്രാമത്തിൽ നിന്ന് സമാന സാഹചര്യത്തിൽ ഐ.ഇ.ഡി കണ്ടെത്തിയിരുന്നു. പാകിസ്ഥാൻ അതിർത്തി കടന്ന് ഡ്രോൺ വഴി ലഹരി വസ്തുക്കളും സ്‌ഫോടക വസ്തുക്കളും എത്തുന്ന സാഹചര്യത്തിൽ കാശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യോഗം ചേരും. ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയുടെ അദ്ധ്യക്ഷതയിലാണ് യോഗം. കാശ്മീർ ഡി.ജി.പി ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, SHOPIYAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.