കോഴിക്കോട് : കച്ചേരികളിലും ഗാനമേളയിലും ഒരുകാലത്ത് പാട്ടിന്റെ പാലാഴി സൃഷ്ടിച്ച മലബാറിന്റെ ഗായികമാർ കോഴിക്കോടൻ മണ്ണിൽ ഒത്തുചേരുന്നു. നാളെ വൈകിട്ട് ആറിന് ടൗൺഹാളിൽ ആണ് സംഗീതനിശ. നിരവധി വേദികളെ ആവേശഭരിതമാക്കിയ ചലച്ചിത്ര പിന്നണി ഗായികമാരായ സിബില്ല സദാനന്ദൻ, ലീന പപ്പൻ ഗായികമാരായ സിസിലി ,സുജാത , ജോയ് , റഹ്മത്ത് എന്നിവരാണ് ഗാനങ്ങളുമായി ഒത്തുചേരുന്നത്. നൂർജഹാൻ, ലതാജി, ജാനകിയമ്മ തുടങ്ങി പ്രശസ്തരായ അനേകം അനുഗ്രഹീതരുടെ ഗാനങ്ങളുമായാണ് ഇവർ വേദി പങ്കിടുന്നത്. എട്ട് ഗായികമാർ ഒരുക്കുന്ന സംഗീതവിരുന്ന് കേരളത്തിൽ ആദ്യമായിരിക്കും. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഇവർ ഒത്തുചേരുന്നതിലൂടെ ഒരു കൂട്ടായ്മയുടെ രൂപീകരണം കൂടി ഉണ്ടാവുകയാണ്. സംഗീത നാടക അക്കാഡമി ഗുരുപൂജ അവാർഡ് ജേതാവ് പപ്പൻ കോഴിക്കോടിന്റെ നേതൃത്വത്തിലുള്ള കലാകാരൻമാരാണ് സംഗീതനിശ ഒരുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |