പഴയങ്ങാടി: ക്രിസ്തുമസ് - പുതുവത്സര സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയ്ക്കിടെ പുതിയങ്ങാടി ഇട്ടമ്മലിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ പൊതു സ്ഥലത്ത് 152 സെന്റിമീറ്റർ നീളമുള്ള നാല് മാസം പ്രായമുള്ള കഞ്ചാവ് ചെടി കണ്ടെടുത്തു. കണ്ണൂർ ഇ.ഐ ആൻഡ് ഐ.ബിയിലെ എക്സൈസ് ഇൻസ്പെക്ടർ കെ.പി പ്രമോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാപ്പിനിശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. ഹേമന്ത് കുമാറും പാർട്ടിയുമാണ് പരിശോധന നടത്തിയത്. ഇൻസ്പെക്ടർ കെ.പി പ്രമോദ്, അസ്സി: എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് തൂണോളി, പ്രിവന്റീവ് ഓഫീസർ എം.കെ, ജനാർദ്ദനൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം. ഷഫീക്ക്, വി.വി ശ്രിജിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |