തേഞ്ഞിപ്പലം: രാജ്യം അതീവ ഗുരുതരമായ വെല്ലുവിളി നേരിടുന്ന ചരിത്ര ഘട്ടമാണിതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം അഡ്വ.എം. സ്വരാജ്. കാലിക്കറ്റ് സർവകലാശാല ഇ.എം.എസ് ചെയർ ഫോർ മാർക്സിയൻ സ്റ്റഡീസ് ആന്റ് റിസർച്ച് 'വിശ്വാസം അവിശ്വാസം അന്ധവിശ്വാസം, എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് എല്ലാ വിഷയങ്ങളിലും തുറന്ന് സംവദിക്കാൻ ഭാവിയിൽ കഴിയുമോ എന്നതിൽ ആശങ്കയുണ്ട്. ആരെയും അകറ്റി നിറുത്തുന്ന രാജ്യമായി ഇന്ത്യ മാറരുത്. ഉൾക്കൊള്ളലിന്റെയും ഐക്യത്തിന്റെയും മനോഭാവം രാജ്യത്ത് ശക്തിപ്പെടണമെന്നും എം. സ്വരാജ് പറഞ്ഞു. ഡോ.പി.കെ. പോക്കർ അദ്ധ്യക്ഷനായി. ഫാ. ബേബി ജോസ് കട്ടിക്കാട്, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, നാസർ ഫൈസി കൂടത്തായി, ഡോ. സംഗീത ചേനം പുല്ലി, കെ.ഇ.എൻ കുഞ്ഞഹമ്മദ്, പി. അശോകൻ, ഡോ. കെ. മുഹമ്മദ് ഹനീഫ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |