ഫോർട്ടുകൊച്ചി: ലഹരിവിരുദ്ധ ബോധവത്കരണവുമായി തീരദേശ കൊച്ചിയിൽ ഞായറാഴ്ച മാരത്തൺ നടക്കും. സിറ്റിസൺ ഫോർ ഫോർട്ടുകൊച്ചിയുടെ ആഭിമുഖ്യത്തിൽ കൊച്ചിൻ കാർണിവലിന്റെ ഭാഗമായാണ് ദീർഘദൂര ഓട്ടമത്സരം സംഘടിപ്പിക്കുന്നത്. മുണ്ടംവേലി ദേശം വരെയുള്ള 13.5 കിലോമീറ്റർ, 5 കിലോമീറ്റർ എന്നിങ്ങനെ രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. കൂട്ടയോട്ടം കെ.എം. ആർ.എൽ എം.ഡി. ലോക്നാഥ് ബെഹ്റ ഫ്ലാഗ് ഓഫ് ചെയ്യും. തീരദേശ സേനാ മേധാവി കമാൻഡർ രവി, മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണർ അരുൺ കെ. പവിത്രൻ എന്നിവർ മുഖ്യാതിഥികളാകും. രജിസ്ട്രേഷന് 9995991584 ,9446067561 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |