കഴക്കൂട്ടം: മേനംകുളം ജ്യോതിസ് സെൻട്രൽ സ്കൂളിന്റെ 19ാം വാർഷികാഘോഷം ' നിറക്കൂട് ' ഇന്നും നാളെയും നടക്കും. നിയമസഭ സെക്രട്ടറി എ.എം. ബഷീർ ഉദ്ഘാടനം നിർവഹിക്കും. സിനിമാ താരം സുധീർ കരമന, ചെയർമാൻ ജ്യോതിസ് ചന്ദ്രൻ, പ്രിൻസിപ്പൽ എൽ. സലിത, കോ ഓർഡിനേറ്റർ ലാവണ്യ എസ്. നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കും.
വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന പരിപാടി സിനിമ സംവിധായകൻ ഭദ്രൻ ഉദ്ഘാടനം ചെയ്യും. സിനിമാ താരം നന്ദു, രാജധാനി ഗ്രൂപ്പ് ചെയർമാൻ ബിജു രമേശ് തുടങ്ങിയവർ പങ്കെടുക്കും. രണ്ടു ദിവസവും വിദ്യാർത്ഥികളുടെ കലാ പരിപാടികൾ അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |