SignIn
Kerala Kaumudi Online
Tuesday, 07 May 2024 10.33 PM IST

ടിക്കറ്റ് എടുക്കാൻ ആനവണ്ടിയിലും ക്യു.ആർ കോഡ്

qr

തിരുവനന്തപുരം: പണം കരുതാതെ കെ.എസ്.ആർ.ടി.സി ബസിൽ കയറാം, യാത്രാക്കൂലി കണ്ടക്ടർ പറയുമ്പോൾ ബസിൽ ഒട്ടിച്ചിരിക്കുന്ന ക്യു ആർ കോഡ് മൊബൈൽ ഫോണിൽ സ്കാൻ ചെയ്യുക, തുക ട്രാൻസ്ഫറായാൽ ടിക്കറ്റ് കൈയിൽ കിട്ടും. റിസർവേഷൻ കൗണ്ടറുകളിലും ക്യു.ആർ കോഡ് പതിക്കും. പദ്ധതി ഇന്ന് മന്ത്രി ആന്റണി രാജു അവതരിപ്പിക്കും.

കറൻസിരഹിത പണമിടപാടിന് കെ.എസ്.ആ‌ർ.ടി.സി കഴിഞ്ഞ മാസം മുതൽ റീചാർജ് ചെയ്യാവുന്ന സ്‌മാർട്ട് ട്രാവൽ കാർഡുകൾ പുറത്തിറക്കിയിരുന്നു. തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കിയ ട്രാവൽ കാർഡ് താമസിയാതെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.

പ്രയോജനം

1 ചില്ലറയുടെയും ബാക്കിയുടെയും പേരിലുള്ള കശപിശ ഒഴിവാകും

2 ട്രിപ്പിനൊടുവിൽ കണ്ടക്ടർമാർ പണം എണ്ണി തിട്ടപ്പെടുത്തേണ്ട.

''മാറുന്ന കാലത്തിനനുസരിച്ചുള്ള പരിഷ്ക്കാരങ്ങളാണ് നടപ്പിലാക്കുന്നത്'

'- ആന്റണി രാജു,

ഗതാഗത മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.