കൊല്ലം: വടക്കേവിള മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജന്മദിനാഘോഷം നടന്നു. മാടൻനടയിൽ നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശിവരാജൻ വടക്കേവിള, പി.വി.അശോക് കുമാർ, വീരേന്ദ്രകുമാർ, സാദത്ത് ഹബീബ്, ഷിഹാബുദീൻ, വടക്കേവിള സുകു, അബ്ദുൽ ജലീൽ, താജുദീൻ പള്ളിമുക്ക്, താഹിന ടീച്ചർ, ഓമനക്കുട്ടൻ, സനോഫർ ചകിരിക്കട, അഷറഫ് എന്നിവർ സംസാരിച്ചു.
മണക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊല്ലൂർവിള പള്ളിമുക്കിൽ നടന്ന കോൺഗ്രസ് ജന്മദിനാഘോഷം ഡി.സി.സി ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ലാ ട്രഷററുമായ അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജീവ് പാലത്തറ, രാജേന്ദ്രൻ പിള്ള, ഷാസലിം, ഉനൈസ് പള്ളിമുക്ക്, അഡ്വ.നഹാസ്, സുജി കൂനമ്പായിക്കുളം, സജി മണക്കാട്, നെജി, അഷറഫ്, താജുദീൻ പള്ളിമുക്ക്, പി.വി.അശോക് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |