പുനലൂർ: റബർ ബോർഡ് പുനലൂർ റീജിയണലിന്റെ നേതൃത്വത്തിൽ ആയൂരിൽ പ്രവർത്തിക്കുന്ന റബർ ടാപ്പിംഗ് പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ സൗജന്യ ടാപ്പിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. 10 ദിവസത്തെ ക്ലാസുകൾക്ക് ശേഷം 15 ദിവസം സ്വന്തമായി പരീശിലനം നടത്തണം. തുടർന്ന് 15 ദിവസം പരിശീലന കേന്ദ്രത്തിൽ ക്ലാസ് ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. റബർ കർഷകർക്കും ടാപ്പിംഗ് തൊഴിലായി സ്വീകരിക്കാൻ താത്പ്പര്യമുള്ളവരായ 18നും 59നും മദ്ധ്യേപ്രായമുള്ളവർക്കും അപേക്ഷിക്കാം. എഴുത്തും വായനയും അറിഞ്ഞിരിക്കണം. താത്പ്പര്യമുള്ളവർ ആധാർ കാർഡിന്റെ പകർപ്പുമായി അടുത്ത 15ന് മുമ്പ് പുനലൂർ റബർ ബോർഡ് റീജിയണൽ ഓഫീസുമായോ, ആയൂരിലെ പരിശീലന സ്കൂളുമായോ ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 0475-2964966,9446561466 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |