പുനലൂർ: പുനലൂർ ശ്രീനാരായണ കോളേജ് വളപ്പിലെ ഉണങ്ങിയ കാടുകൾക്ക് തീ പിടിച്ചു. ഒന്നര ഏക്കറോളം വരുന്ന ഭൂമിയിലെ ഉണങ്ങിയ കാടുകൾക്കാണ് തീ പിടിച്ചത്. ഇന്നലെ ഉച്ചക്ക് 2.30 ഓടെയാണ് തീപിടിത്തമുണ്ടായത്. സംഭവം അറിഞ്ഞ് കോളേജ് അധികൃതർ പുനലൂർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്ന് പിടിക്കുന്നത് ഒഴുവാക്കി. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു. ഇന്നലെ രാത്രി 7.45 പുനലൂർ- അഞ്ചൽ മലയോര ഹൈവേയിൽ തീപിടിച്ചത് ഫയർഫോഴ്സ് എത്തി അണച്ചു. കരവാളൂർ പിറക്കൽ പാലത്തിന് സമീപത്തെ പാതയോരത്തെ കാടുകൾക്കാണ് തീ പടർന്ന് പിടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |