ചാരുംമൂട് : ആസാദി കാ അമൃത് മഹോത്സവിന്റെ സാംമായി ഐ.ടി.ബി.പി നൂറനാട് 27-ാംബറ്റാലിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നൂറനാട് പ്രസിഡൻസി പബ്ലിക് സ്കൂളിൽ ആയുധ പ്രദർശനം നടത്തി.
സൈനികർ ഉപയോഗിക്കുന്ന അത്യാധുനിക ആയുധങ്ങളടക്കം പ്രദർശനത്തിലുണ്ടായിരുന്നു.ഇവയുടെ ഉപയോഗം സംബന്ധിച്ച് സൈനികർ വിശദീകരിച്ചു.യുവതലമുറയ്ക്ക് രാഷ്ട്രസേവനത്തിന് പ്രചോദനം നല്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്കായുള്ള ആയുധ പ്രദർശനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് കമാൻഡന്റ് എസ്.ജിജു അറിയിച്ചു. ഇൻസ്പെക്ടർ ചാക്കോ, ഹവിൽദാർ ജി.ഡി.ബാബു, എസ് .നായർ ,പി.വിനോദ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |