പത്തനംതിട്ട: സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിലെ ലോണിന്റെ കുടിശിഖ പിരിക്കാൻ ചെന്ന ജീവനക്കാരെ പട്ടിയെ വിട്ട് കടിപ്പിച്ചതായി പരാതി. ചെന്നീർക്കരയിലാണ് സംഭവം. ചെന്നീർക്കര സ്വദേശി സാം പി.വർഗീസ് 7 മാസം മുമ്പ് പത്തനംതിട്ടയിലെ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് വ്യക്തിഗത ലോൺ എടുത്തിരുന്നു. ഇത് അടയ്ക്കുന്നത് മുടങ്ങിയതിനെ രണ്ട് ജീവനക്കാർ ഞായറാഴ്ച വൈകിട്ട് 3ന് സാം പി.വർഗീസിന്റെ വീട്ടിൽ എത്തി ഉടൻ പണം അടയ്ക്കാൻ ആവശ്യപ്പെട്ടു. ഇതേ ചൊല്ലി ജീവനക്കാരും സാമും തമ്മിൽ വാക്കേറ്റമായി. വീട്ടിൽ കയറി തന്നെ ഭീഷണിപ്പെടുത്തിയതായും സാം പറഞ്ഞു. ഈ സമയം ബഹളം കേട്ട് വീട്ടിനുള്ളിൽ നിന്ന് കുടുംബാംഗങ്ങൾ കതക് തുറന്ന് പുറത്തു വരുകയും കൂടെ മുറിക്കുള്ളിൽ ഉണ്ടായിരുന്ന നായും പുറത്ത് ചാടി ജീവനക്കാരുടെ നേരെ ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. പട്ടിയെ വിട്ട് കടിപ്പിച്ചതായി കാണിച്ച് പിന്നീട് ബാങ്ക് ജീവനക്കാർ ഇലവുംതിട്ട പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |